തെരുവുനായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; യുപിസ്വദേശി നായയെ ഇഷ്ടികകൊണ്ട് ഇടിച്ച് കൊന്നു

Update: 2022-10-17 05:15 GMT

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ തെരുവ് നായയുടെ നിരന്തരമായ കുരയില്‍ പ്രകോപിതനായ ഒരാള്‍ നായയെ ഇഷ്ടികകൊണ്ട് ഇടിച്ചുകൊന്നു. പ്രദേശത്തെ കടയിലെ സിസിടിവിയിലാണ് സംഭവം പതിഞ്ഞത്. ജാക്കി എന്നയാള്‍ ഇഷ്ടികയുമായി നായയുടെ അടുത്തേക്ക് നീങ്ങുന്നതും തലയില്‍ ഇഷ്ടികകൊണ്ട് ഇടിക്കുന്നതും വീഡിയോയില്‍ കാണാം.

കടയുടമ ധര്‍മേന്ദ്രയാണ് സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് കൈമാറിയത്. പോലിസ് കേസെടുത്തു.

നായയുടെ കുര ജാക്കിയെ അസ്വസ്ഥനാക്കിയിരുന്നെന്ന് പോലിസ് പറഞ്ഞു.

പോലിസ് അന്വേഷണം മനസ്സിലാക്കി ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.

നായ നിരന്തരം കുരയ്ക്കുന്നതില്‍ അസ്വസ്ഥനായിരുന്നുവെന്നും അതിനാലാണ് തെരുവ് നായയെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ജാക്കി പോലിസിനോട് പറഞ്ഞു.

Similar News