ചരിത്രത്തെ മണ്ണിട്ടു മൂടുന്നവര്‍ക്ക് കാലം മറുപടി നല്‍കുമെന്ന് തബൂക്ക് സോഷ്യല്‍ ഫോറം
തബൂക്ക്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനായകരെയും രാഷ്ട്രശില്‍പ്പികളെയും ചരിത്രത്തിന്റെ താളുകളില്‍ നിന്ന് പിഴുതെറിഞ്ഞ് രാജ്യത്തിന്റെ മൊത്തക്കുത്തക ബ്രിട്ടീഷുകാര്‍ക്ക് ദാസ്യവേലചെയ്തവരുടെ കണക്കിലെഴുതാന്‍ തുനിയുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന് കാലം മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തബൂക്ക് മേഖല പ്രസിഡണ്ട് അബ്ദുല്‍ മജീദ് മംഗലാപുരം പറഞ്ഞു. രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാതെ ഒറ്റുകാരുടെ പണിയെടുത്തവര്‍ ദേശീയ നേതാക്കളുടെ ചരിത്രത്തെ ഭയപ്പെടുകയാണ്. നൂറ്റാണ്ടുകളായി രാജ്യത്ത് നിലകൊള്ളുന്ന സ്മാരകങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റു തുലക്കുന്ന നടപടികളാണ് ഭരണകൂടം തുടര്‍ന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ ഫോറം തബൂക്ക് ബ്ലോക്കിന് കീഴിലെ ഷാര്‍ലാം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് പുതിയ ഭാരവവാഹികളെ യോഗത്തില്‍ തിരഞ്ഞെടുത്തു. മേഖലാ പ്രസിഡന്റ് മജീദ് മംഗലാപുരം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി അഷ്‌റഫ് പുലാമന്തോള്‍ (പ്രസിഡണ്ട്), അന്‍വര്‍ ശൂരനാട് (സെക്രട്ടറി), അബ്ദുല്‍ കരീം പോരുവഴി(വൈസ് പ്രസിഡന്റ്),സൈഫുദ്ദീന്‍ മാവേലിക്കര, റിജാസ് അബ്ദുല്‍ വഹാബ് അരുവിക്കര (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.