പാകിസ്താന്‍ ഉള്‍പ്പടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തി
വിസകളും സന്ദര്‍ശക വിസകളും ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അനുവദിക്കില്ല
ദുബയ്: പാകിസ്താന്‍ ഉള്‍പ്പടെ 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതായി യുഎഇ. പാകിസ്താനു പുറമെ സിറിയ, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ലെബനോണ്‍, അള്‍ജീരിയ, കെനിയ, ഇറാഖ്, തുണീഷ്യ, സോമാലിയ, ലിബിയ, ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിസ നിരോധനം നിലവില്‍ വന്നത്. പുതിയ തൊഴില്‍ വിസകളും സന്ദര്‍ശക വിസകളും ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അനുവദിക്കില്ല. സുരക്ഷാ കാരണങ്ങളാണ് വിസ നിരോധനത്തിനു പറയുന്നത്.