ദമ്മാം: പ്രവാസി കിഴക്കന്‍ പ്രവിശ്യ ഒരുക്കിയ 'ചെങ്ങറയുടെ കണ്ണീര്‍' വീഡിയോ പ്രകാശനം ചെയ്തു. ചെങ്ങറയിലെ കുമ്പഴ എസ്റ്റേറ്റില്‍ 13 വര്‍ഷത്തിലധികമായി താമസിച്ചുവരുന്ന മൂവായിരത്തിലധികം പൗരന്മാര്‍ക്ക് അടിസ്ഥാന ജനാധിപത്യ അവകാശമായ വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന പഞ്ചായത്ത് അധികൃതരുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്നു പരിപാടിയില്‍ സംസാരിച്ച പ്രവാസി സാംസ്‌കാരിക വേദി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ എംകെ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം പ്രേമ പിഷാരടി വീഡിയോയുടെ പ്രകാശനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ടി.കെ അലി പൈങ്ങോട്ടായി രചിച്ച ചെങ്ങറയുടെ കണ്ണീര്‍ എന്ന കവിതയെ ആസ്പദമാക്കിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. റഊഫ് ചാവക്കാട് ആലാപനവും, റഊഫ് അണ്ടത്തോട് സംഗീതവും നിര്‍വഹിച്ച വീഡിയോയുടെ അവതാരകന്‍ സഈദ് ഹമദാനി ആണ്. ബിജു പൂതക്കുളം, ജമാല്‍ ആലുവ, ഷെമീര്‍ പത്തനാപുരം, ഷെരീഫ് കൊച്ചി, സിദ്ദീഖ് ആലുവ എന്നിവര്‍ ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. പരിപാടിയില്‍ ഷബീര്‍ ചാത്തമംഗലം, സിറാജ് തലശേരി, സാബിക് കോഴിക്കോട്, സുനില സലിം, അന്‍വര്‍ സലിം, സഈദ് ഹമദാനി സംസാരിച്ചു.