അലിഗഡ്: ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്നും വിവാഹമോചനം വേണമെന്നും യുവാവ് വനിതാ സെല്ലില്‍ പരാതി നല്‍കി. ഭര്‍ത്താവ് ഒഴിവാക്കിയെന്ന് പരാതിപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യ വനിതാ സംരക്ഷണ സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഇതിന് വിശദീകരണമായിട്ടാണ് ഭാര്യ നിത്യവും കുളിക്കുന്നില്ലെന്നും ഇതിന്റെ പേരില്‍ എന്നും വഴക്കുണ്ടാകാറുണ്ടെന്നും വിവാഹ മോചനം വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടത്.
ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചാന്ദൌസ് ഗ്രാമവാസിയായ യുവാവും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 1 വയസ് പ്രായമുള്ള കുട്ടിയുമുണ്ട്.
ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് യുവതി വിശദമാക്കിയതായി സെല്‍ അധികൃതര്‍ പറയുന്നു. ദിവസേന കുളിക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി നിരന്തരമായി വാക്കുതര്‍ക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്.