ഭാര്യയെയും മകളെയുമടക്കം മൂന്നു പേരെ യുവാവ് വെട്ടികൊന്നു

ആശുപത്രിയില്‍ യുവാവ് നടത്തിയ ആക്രമണത്തില്‍ ഭാര്യയും മകളും അടക്കം മൂന്നുപേര്‍ മരിച്ചു

Update: 2024-11-16 05:39 GMT
ഭാര്യയെയും മകളെയുമടക്കം മൂന്നു പേരെ യുവാവ് വെട്ടികൊന്നു

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ യുവാവ് നടത്തിയ ആക്രമണത്തില്‍ ഭാര്യയും മകളും അടക്കം മൂന്നുപേര്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യ താബുവിനെയും മറ്റുള്ളവരെയും വാളുമായി പ്രതി ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ആശുപത്രിജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു.നികം സങ്ബിയ(40) എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.




Tags:    

Similar News