മംഗളുരുവില്‍ ബീഫ് സ്റ്റാളുകള്‍ക്ക് യുവാവ് തീയിട്ടത് അധികം ചോദിച്ചപ്പോള്‍ നല്‍കാത്തതിന്

Update: 2021-01-18 03:03 GMT

മംഗളൂരു: അധികം ബീഫ് ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ യുവാവ് ബീഫ് സ്റ്റാളുകള്‍ക്ക് തീയിട്ടു. മംഗളുരു ഓലാപ്പേട്ട് വിധോബനഗറിലെ താമസക്കാരനും കൂലിപ്പണിക്കാരനായ നാഗരാജ് (39) ആണ് ബീഫ് സ്റ്റാളുകള്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായത്. നാഗരാജ് കൂടുതല്‍ മാംസം ചോദിച്ചിട്ട് വില്‍പനക്കാരന്‍ നല്‍കാതിരുന്നതും നാഗരാജിനെ അപമാനിച്ചതുമാണ് സംഭവത്തിനു കാരണമെന്നാണ് മംഗളുരു പൊലീസ് പറയുന്നത്.


ഒരാഴ്ച മുന്‍പ് ഓലാപ്പേട്ടിലെ ബീഫ് സ്റ്റാളില്‍ നിന്ന് മാംസം വാങ്ങാനെത്തിയ നാഗരാജ് ഒരു കിലോ മാംസം വാങ്ങുകയും കൂടുതല്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, നാഗരാജിന് കൂടുതലായി മാംസം നല്‍കിയില്ല. തുടര്‍ന്ന് പിറ്റേദിവസം സമീപത്തെ കടയില്‍നിന്ന് മണ്ണെണ്ണ വാങ്ങിയ നാഗരാജ് ഞായറാഴ്ച രാത്രി ബീഫ് സ്റ്റാളുകള്‍ക്ക് തീയിടുകയായിരുന്നു. കൃത്യം നടത്തിയ ശേഷം വീട്ടിലെത്തിയ നാഗരാജ് ബീഫ് സ്റ്റാളുകള്‍ കത്തിച്ച വിവരം അമ്മയോട് പറഞ്ഞിരുന്നു. ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.




Tags:    

Similar News