കടയ്ക്കല്‍: കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍ ജീപ്പും ബുളളറ്റും കൂട്ടി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കടയ്ക്കല്‍ ടൗണിന് സമീപം വാഴവിള വീട്ടില്‍ വിഷ്ണു (23) ആണ് മരിച്ചത്.
മടത്തറയില്‍ നിന്നും കടയ്ക്കല്‍ ഭാഗത്തേക്ക് വന്ന ജീപ്പും ചിതറയിലേക്ക് പോയ ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവേയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ മരണമടഞ്ഞത്.
ജീപ്പില്‍ യാത്രക്കാര്‍ക്കും സാരമായ പരിക്കേറ്റിരുന്നു.
ഈ ഭാഗത് അപകടം പതിവാണെന്നും അപകടം നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അടുത്തിടെ ഒരുപാട് അപകടമരണങ്ങള്‍ നടന്ന സ്ഥലമാണ് ഇവിടം.