കടലിലെ പാറയില്‍ ധ്യാനിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തില്‍ കുടുങ്ങി
എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്.
കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് യുവാവിനെ കരയിലെത്തിച്ചത്.
അതേസമയം, തന്നെ കരയിലെത്തിക്കുന്നതിനെ ഇയാള്‍ എതിര്‍ത്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കരയിലെത്തിച്ചത്. തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്കാണ് രാജേഷ് നീന്തിയെത്തിയത്. പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലിസില്‍ അറിയിച്ചത്.