കാല്‍വഴുതി കിണറ്റില്‍ വീണ് യുവതി മരിച്ചു
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വള്ളിവട്ടം തൊഴുത്തുപറമ്പില്‍ പരേതനായ വേലായുധന്റേയും പ്രഭാവതിയുടെയും മകള്‍ വിഷ്ണുപ്രിയ (24) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
മാള: വസ്ത്രങ്ങള്‍ അലക്കാന്‍ വെള്ളംകോരുന്നതിനിടെ കാല്‍വഴുതി വീടിന് പുറകിലുള്ള കിണറ്റില്‍ വീണ് യുവതി മരിച്ചു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വള്ളിവട്ടം തൊഴുത്തുപറമ്പില്‍ പരേതനായ വേലായുധന്റേയും പ്രഭാവതിയുടെയും മകള്‍ വിഷ്ണുപ്രിയ (24) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വീട്ടില്‍ ഈ സമയത്ത് ആരുമുണ്ടായിരുന്നില്ല. 12 മണിയോടെ അമ്മ പ്രഭാവതി വീട്ടില്‍ തിരിച്ച് എത്തിയപ്പോള്‍ കിണറിന്റെ അടുത്ത് മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തുകയായിരുന്നു. കൊടുങ്ങല്ലൂര്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഇരിങ്ങാലക്കുട പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.