ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇതര സംസ്ഥാനക്കാരനൊപ്പം പോയ യുവതി തിരിച്ചെത്തി; ഏറ്റെടുക്കാനാവില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍
കേസ് കൊടുത്തത് അറിഞ്ഞതോടെ യുവതിയും കാമുകനും കഴിഞ്ഞ ദിവസം കാസര്‍കോട് തിരിച്ചെത്തി പൊലീസിന് മുന്നില്‍ ഹാജരാകുകയായിരുന്നു.
കാസര്‍കോട്: മൂന്നു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഉത്തര്‍പ്രദേശ് സ്വദേശിക്കൊപ്പം നാടുവിട്ട വീട്ടമ്മ തിരിച്ചെത്തിയെങ്കിലും ഏറ്റെടുക്കാനാവില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ അറിയിച്ചു. ബദിയടുക്ക സ്വദേശിയുടെ ഭാര്യയാണ് ഉത്തര്‍പ്രദേശ് സ്വദേശിക്കൊപ്പം പോയത്.
പരപ്പ ഗ്രാമീണ്‍ ബാങ്കിന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ആലം എന്ന യുവാവിനൊപ്പമാണ് 35കാരിയായ വീട്ടമ്മ പോയത്. യുവതിയും ഉത്തര്‍പ്രദേശ് സ്വദേശിയും പാലക്കാട് എത്തി ലോഡ്ജില്‍ മുറിയെടുത്ത് രണ്ടു ദിവസം താമസിച്ചു. ഇതിനിടെ മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരേ ഭര്‍ത്താവ് പോലിസില്‍ പരാതി നല്‍കി. കേസ് കൊടുത്തത് അറിഞ്ഞതോടെ യുവതിയും കാമുകനും കഴിഞ്ഞ ദിവസം കാസര്‍കോട് തിരിച്ചെത്തി പൊലീസിന് മുന്നില്‍ ഹാജരാകുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും യുവതിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് യുവതിയെ, അവരുടെ വീട്ടുകാര്‍ക്കൊപ്പമാണ് കോടതി മടക്കി അയച്ചത്. ആലമിനെതിരെ യുവതി പരാതി കൊടുക്കാത്തതിനാല്‍ ഇയാളെ പൊലീസ് വിട്ടയച്ചു.