വലമ്പൂര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങിയ യുവാവിനെ പിടികൂടി തിരിച്ചെത്തിച്ചു

എടപ്പാള്‍ അതലൂര്‍ സ്വദേശിയായ യുവാവ് കൊവിഡ് സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും, മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.

Update: 2020-05-03 04:30 GMT

മങ്കട: വലമ്പൂര്‍ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ മുങ്ങിയ യുവാവിനെ പോലിസ് രാമപുരത്ത് വെച്ച് പിടികൂടി തിരിച്ചെത്തിച്ചു. എടപ്പാള്‍ അതലൂര്‍ സ്വദേശിയായ യുവാവ് കൊവിഡ് സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും, മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.

കഴിഞ്ഞ 30ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും ഇയാളെ ഡിസ്ചാര്‍ജ് ചെയ്ത് വലമ്പൂര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ക്യാംപില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ രാത്രി രാമപുരത്തെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മങ്കട എസ്‌ഐ അബ്ദുല്‍ അസീസിന്റെ നേതൃത്തിലുള്ള പോലിസ് സ്ഥലത്തെത്തി ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. 108 ആംബുലന്‍സ് എത്തിച്ച് രാത്രി 9.30 മണിയോടെ യുവാവിനെ നിരിക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് പ്രദേശം മരുന്ന് തെളിച്ച് അണുവിമുക്തമാക്കി. 

Tags:    

Similar News