കൊവിഡ് വ്യാപനം;സി കാറ്റഗറിയിലെ തീയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍

തീയറ്ററുകള്‍ അടച്ചിടുകയും, ഏകദേശം 75000ഓളം ആളുകള്‍ കേറുന്ന മാളുകള്‍ തുറന്നിടുകയും ചെയ്യുന്നതില്‍ അശാസ്ത്രീയതയുണ്ട്

Update: 2022-01-27 07:03 GMT

തിരുവനന്തപുരം:സംസ്ഥാനത്ത് സി കാറ്റഗറിയിലുള്ള തീയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍. അടച്ചിട്ടാല്‍ താങ്ങാനാവാത്ത നഷ്ടം സംഭവിക്കുമെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്.

ബാറുകളിലും മാളുകളിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാലും തീയറ്ററുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയും.250 പേരാണ് ഒരു സിനിമ ഫുള്‍ ആയാല്‍ തീയറ്ററില്‍ കേറുന്നത്. അത്രയും ആളുകള്‍ മാത്രം കേറുന്ന തീയറ്ററുകള്‍ അടച്ചിടുകയും, ഏകദേശം 75000ഓളം ആളുകള്‍ കേറുന്ന മാളുകള്‍ തുറന്നിടുകയും ചെയ്യുന്നതില്‍ അശാസ്ത്രീയതയുണ്ട്. ഈ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും തിയറ്റര്‍ ഉടമകള്‍ പറഞ്ഞു.

Tags:    

Similar News