തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭിക്കും. സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന ജില്ലകളിലെ സീറ്റുകള്‍ കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.