നമുക്കിടയിലെ ഭീകരരെ എന്ത് ചെയ്യുമെന്ന ചോദ്യമുയര്‍ത്തി സായുധാക്രമണത്തെയും രാഷ്ട്രീയ കൊലപാതകങ്ങളെയും വിമര്‍ശിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ്

അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു' എന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്.

Update: 2019-02-21 16:14 GMT

പുല്‍വാമയിലെ സായുധാക്രമണത്തെയും പെരിയയിലെ രാഷ്ട്രീയ കൊലപാതകത്തെയും അപലപിച്ച് നടന്‍ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു' എന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്.

കുറച്ച് കാലമായി എഴുതിയിട്ട്...പറയാനും എഴുതാനും ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ...എന്തിന്. ആരോട് പറയാന്‍!!! ആര് കേള്‍ക്കാന്‍ ഇപ്പോള്‍ എഴുതണം എന്നു തോന്നി..

അതിനാല്‍ ഒരു കുറിപ്പ് എന്നു തുടങ്ങുന്ന ബ്ലോഗില്‍ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദ്യം ആദരാഞ്ജലിയര്‍പ്പിക്കുകയും തുടര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു.

രാജ്യത്തിന്റെ വടക്കുഭാഗത്ത് ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാന്‍മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു. നമുക്കിടയിലുള്ള ഭീകരരെ ഒറ്റപ്പെടുത്താനും തള്ളിക്കളയാനും ആരായിരുന്നാലും ശരി സഹായിക്കാതിരിക്കാനും മോഹന്‍ലാല്‍ പറഞ്ഞു.

മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടേയെന്ന പ്രത്യാശയും മോഹന്‍ലാല്‍ തന്റെ ലേഖനത്തില്‍ പങ്കുവെയ്ക്കുന്നു. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ ചോദിക്കുന്നു.. മാപ്പ്.. മാപ്പ്.. എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

Tags:    

Similar News