സെപ്‌സിസ്: നവജാതശിശുക്കളില്‍ മൂന്നിലൊരാള്‍ എന്ന നിരക്കില്‍ മരണ സാധ്യതയെന്ന് പഠനം
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 39 ദശലക്ഷത്തിലധികം ആളുകള്‍ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകള്‍ മൂലം മരിക്കുമെന്നും പഠനം പറയുന്നു
ന്യൂഡല്‍ഹി: സെപ്‌സിസ് ബാധിച്ച് ജില്ലാ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന നവജാതശിശുക്കളില്‍ മൂന്നിലൊന്ന് പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം.അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 39 ദശലക്ഷത്തിലധികം ആളുകള്‍ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകള്‍ മൂലം മരിക്കുമെന്നും പഠനം പറയുന്നു. ദ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് പഠനം പുറത്തുവന്നിരിക്കുന്നത്.
6,600-ലധികം നവജാതശിശുക്കളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത പഠനത്തില്‍, ആശുപത്രികളിലുടനീളം സെപ്‌സസ് മൂലമുള്ള സംഭവങ്ങള്‍ 0.6 മുതല്‍ 10 ശതമാനം വരെയാണെന്ന് കണ്ടെത്തി. ഒരേ ആശുപത്രികളില്‍ ജനിച്ചവരെ അപേക്ഷിച്ച് മറ്റ് ആശുപത്രികളില്‍ നിന്ന് റഫര്‍ ചെയ്യപ്പെടുന്ന നവജാതശിശുക്കളില്‍ ഈ സംഭവങ്ങള്‍ കൂടുതലാണെന്നും റിപോര്‍ട്ട് പറയുന്നു.
ഏതെങ്കിലും അണുബാധയോടുള്ള പ്രതികരണമായി ശരീരം സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്ന അപകടകരമായ അവസ്ഥയാണ് സെപ്‌സിസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം പരാജയപ്പെടുന്നതു വഴി മരണസാധ്യത വര്‍ധിക്കുന്നു.
പനി, ഹൃദയമിടിപ്പ് വര്‍ദ്ധിക്കല്‍, ശ്വസനനിരക്ക് കൂടല്‍, അസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണപ്പെടുന്നത്. ന്യൂമോണിയയുടെ ഭാഗമായ ചുമ, വൃക്കയിലെ അണുബാധയെ തുടര്‍ന്നുള്ള മൂത്രവേദന എന്നിവയും ചില അണുബാധകളില്‍ ലക്ഷണങ്ങളായി വരാറുണ്ട്. ചെറുപ്രായക്കാര്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കൊന്നും ചില സന്ദര്‍ഭങ്ങളില്‍ ലക്ഷണങ്ങളൊന്നും കാണിക്കാറുമില്ല എന്നതാണ് മറ്റൊരു അപകടകരമായ വസ്തുത.