മഹാരാഷ്ട്ര മുഖ്യന്‍ ഉദ്ദവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരോട് പറഞ്ഞതിതാണ്

Update: 2022-06-22 14:45 GMT

മുംബൈ: ശിവസേനയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പാര്‍ട്ടിയില്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ആഭ്യന്തര കലഹം ആരംഭിച്ച സാഹചര്യത്തിലാണ് ഉദ്ദവ്,  പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചത്.

അദ്ദേഹം പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞ പ്രധാന കാര്യങ്ങള്‍ ഇതാണ്:

ശിവസേന ഹിന്ദുത്വ രാഷ്ട്രീയം ഉപേക്ഷിക്കില്ല. അടിസ്ഥാന രാഷ്ട്രീയം ഹിന്ദുത്വയാണ്.

പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കാനുള്ള രാജിക്കത്ത് ഇപ്പോഴേ തയ്യാറാണ്. ഏത് സമയത്തും രാജി സമര്‍പ്പിക്കാന്‍ ഒരുക്കം.

ഏതെങ്കിലും ഒരു എംഎല്‍എ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടാല്‍ ആ സമയത്ത് രാജിവയ്ക്കും ഔദ്യോഗിക വസതി ഒഴിയും.

ശരത് പവാറും കമല്‍നാഥും ഫോണ്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ടു.

ഏക്‌നാഥ് ഷിന്‍ഡെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവരെ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയതെന്നാണ് എംഎല്‍എമാര്‍ പറയുന്നത്.

ശിവസേനയെ ഹിന്ദുത്വയുമായി പിരിക്കാനാവില്ല. 

Tags:    

Similar News