മണ്ണിടിച്ചില്‍ ഭീഷണി; ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം

Update: 2021-10-11 16:41 GMT

കട്ടപ്പന: ഇടുക്കിയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല. മലയോരമേഖലകളില്‍ കനത്ത മഴയുടെയും മണ്ണിടിച്ചില്‍ ഭീഷണിയുടെയും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.


മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിലാണ് മുന്‍കരുതല്‍ നടപടി. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.




Tags:    

Similar News