ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ് ജീവനക്കാര്‍; ഫ്യൂസ് ഊരി പ്രതികാരം (വീഡിയോ)

Update: 2025-01-15 13:43 GMT

ലഖ്‌നോ: ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന ചട്ടം നടപ്പാക്കിയതില്‍ പ്രതികാരം ചെയ്ത് ലൈന്‍മാന്‍. പെട്രോള്‍ പമ്പിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചായിരുന്നു ലൈന്‍മാന്റെ പ്രതികാരം. റോഡപകടങ്ങളിലെ മരണം കുറയ്ക്കാന്‍ ''നോ ഹെല്‍മെറ്റ്, നോ പെട്രോള്‍'' നയം നടപ്പാക്കാന്‍ ജില്ലാഭരണകൂടം പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ എത്തിയ ലൈന്‍മാന് പെട്രോള്‍ നല്‍കാതിരുന്നത്.

ഇതോടെ ജീവനക്കാരുമായി തര്‍ക്കിച്ച ലൈന്‍മാന്‍ പോസ്റ്റില്‍ കയറി വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. വൈദ്യുതി പോസ്റ്റിന് സമീപം ലൈന്‍മാന്‍ ബൈക്ക് നിര്‍ത്തിയ ശേഷം മതില്‍ ചാടുന്നതും പോസ്റ്റില്‍ കയറുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പെട്രോള്‍ പമ്പ് ഉടമ പോലിസില്‍ പരാതി നല്‍കി.

Similar News