കര്‍ണാടകയില്‍ മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു; 4 കുട്ടികളടക്കം 9 മരണം

Update: 2022-10-16 04:39 GMT

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു പാല്‍ ടാങ്കര്‍ അടക്കം മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. അതില്‍ നാല് പേര്‍ കുട്ടികളാണ്.

ഒരു പാല്‍ ടാങ്കര്‍, കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്, ഒരു ടെംപോ ട്രാവലര്‍ തുടങ്ങിയവയാണ് കൂട്ടിയിടിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെ ഹസന്‍ ജില്ലയിലാണ് സംഭവം.

മരിച്ച എല്ലാവരും ട്രാവലറില്‍ സഞ്ചരിച്ചിരുന്നവരാണ്. ടെംപോ ട്രാവലര്‍ ബസിനും ടാങ്കറിനും ഇടയില്‍ പെടുകയായിരുന്നു.

ഹസന്‍ എസ് പി ഹരിരാം ശങ്കര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Similar News