തൃശൂര്‍: കൊടകരയില്‍ രണ്ടുപേര്‍ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. അഭിഷേകും മറ്റു രണ്ടുപേരും ചേര്‍ന്ന് സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ അഭിഷേകിനും കുത്തേല്‍ക്കുകയായിരുന്നു.
നാല് വര്‍ഷം മുമ്പ് ക്രിസ്മസ് രാത്രിയില്‍ അഭിഷേകിന്റെ സുഹൃത്തായ വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ സുജിത്തിന്റെ വീട്ടിലെത്തിയത്.