കട്ടപ്പനയില്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ ചത്ത നിലയില്‍

Update: 2022-12-19 02:53 GMT
കട്ടപ്പനയില്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവ ചത്ത നിലയില്‍

ഇടുക്കി: കട്ടപ്പനയില്‍ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. വാഴവര നിര്‍മല സിറ്റിയില്‍ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്. വനപാലകരെത്തി കടുവയുടെ ജഡം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റി. ഇന്നലെ വൈകീട്ടാണ് സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടത്. കുളത്തിന് മകളില്‍ മൂടിയിരുന്ന വലയില്‍ കുരുങ്ങിയ നിലയിലായിരുന്നു കടുവ.

നാട്ടുകാര്‍ വിവരമറിയിച്ചതോടെ വനപാലകരും പോലിസും സ്ഥലത്തെത്തി. അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ കടുവയുടെ ജഡം കരയ്ക്കുകയറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളത്തൂവല്‍, കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ആറ് വയസ് പ്രായമുള്ള ആണ്‍കടുവയാവാമെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. കടുവയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് തമ്പടിച്ച വലിയ ജനക്കൂട്ടത്തെ പോലിസ് പിരിച്ചുവിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

Tags:    

Similar News