
മലപ്പുറം: മമ്പാട് വീണ്ടും പുലിയെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തിയില്‍ നാട്ടുകാര്‍. കഴിഞ്ഞ ദിവസം പുലിയെ കണ്ട നടുവക്കാട് ഇളംപുഴയിലാണ് വീണ്ടും പുലി ഇറങ്ങിയതെന്നാണ് വിവരം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി.
രാത്രി ഏഴരയോടെ ഇളംപുഴയിലാണ് ആദ്യം പുലിയെ കണ്ടത്. പിന്നീട് രാത്രി ഒന്‍പതോടെ മമ്പാട് കോളേജ് കവലയിലും പുലിയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.