ചാലക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

Update: 2025-03-28 06:05 GMT
ചാലക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍

ചാലക്കുടി: ചാലക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വിവരം വനംവകുപ്പിനെ അറിയിച്ചു. എസ്എച്ച് കോളജിന്റെ പരിസരത്തു നിന്നുമാണ് പുലിയെ കണ്ടതെന്ന് പറയുന്നത്. എന്നാല്‍വനംവകുപ്പ് നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്താനായില്ലെന്ന് വനം വകുപ്പ് പറഞ്ഞു.

അതേസമയം പ്രദേശത്ത് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുലിയെ കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ പുലിയെ പിടികൂടാനാവശ്യമായ കൂട് സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി.

Tags:    

Similar News