തൊഴിലിനു വേണ്ടി കാലങ്ങളായുള്ള അലച്ചില്‍; ഒടുവില്‍ സ്വന്തം ചരമഫോട്ടോ പങ്കു വച്ച് യുവാവ്

ബെംഗളൂരു: മൂന്ന് വര്‍ഷത്തോളം തൊഴിലിനു വേണ്ടി ശ്രമിച്ചിട്ടും ജോലി ലഭികാകതെ വന്നപ്പോള്‍ ലിങ്ക്ഡ്ഇനില്‍ സ്വന്തം മരണവാര്‍ത്ത പോസ്റ്റ് ചെയ്ത് യുവാവ്. ബെംഗളൂരുവിലാണ് സംഭവം. പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ഉണ്ടായത്. ഇതിനോടകം പോസറ്റ് വൈറലാവുകയും ചെയ്തു.
പ്രശാന്ത് ഹരിദാസ് എന്ന വ്യക്തിയാണ് ലിങ്ക്ഡ്ഇനില്‍ ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടത്. ഫോട്ടോക്കൊപ്പം, താന്‍ ജോലിക്കു വേണ്ടി അനുഭവിച്ച വിഷമങ്ങളും ദുരിതങ്ങളും പ്രശാന്ത് ഹരിദാസ് പങ്കു വച്ചു. ഞാന്‍ എത്ര നല്ലവനായാലും ഈ പോസ്റ്റ് കൊണ്ട് ആരും എന്നെ ജോലിക്കെടുക്കില്ലെന്ന് എനിക്കറിയാമെന്നും ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ല. ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്, രുചിക്കാന്‍ ഭക്ഷണങ്ങളും. സന്ദര്‍ശിക്കാന്‍ സ്ഥലങ്ങളുമുണ്ട്. ഏകദേശം 3 വര്‍ഷത്തോളം തൊഴില്‍രഹിതനായി ഒറ്റപ്പെട്ടിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്,' ഹരിദാസ് പറയുന്നു.

തന്റെ സന്ദേശത്തില്‍, മനഃപൂര്‍വ്വമല്ലാതെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ഹൃദയംഗമമായ ക്ഷമാപണം നടത്തുന്നുവെന്നും ഹരിദാസ് പറഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയത്. നിങ്ങളുടെ വേദന മനസിലാക്കുന്നുവെന്നും നിങ്ങള്‍ നിങ്ങളുടെ മാനസിക ആരോഗ്യം ശ്രദ്ധിക്കണമെന്നും, നിങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ പറ്റുുന്നുവെന്നും ആളുകള്‍ എഴുതി.