കാല്‍പന്ത് കളിയില്‍ തിരൂരിന് അഭിമാനം; മുക്താര്‍ ഇനി ഇന്ത്യന്‍ ജേഴ്‌സി അണിയും

Update: 2025-03-13 09:15 GMT
കാല്‍പന്ത് കളിയില്‍ തിരൂരിന് അഭിമാനം; മുക്താര്‍ ഇനി  ഇന്ത്യന്‍ ജേഴ്‌സി അണിയും

തിരൂര്‍: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യന്‍ ജഴ്സി അണിയുന്ന ഫുട്‌ബോള്‍ താരമായി തിരുര്‍ കുട്ടായി സ്വദേശി ഉമറുല്‍ മുഖ്താര്‍. മാര്‍ച്ച് 20ന് തായ്ലാന്‍ഡില്‍ വച്ച് നടക്കുന്ന എഫ്‌സി ബീച്ച് സോക്കാര്‍ ഏഷ്യന്‍ കപ്പ് മത്സരത്തിനുള്ള ഇന്ത്യന്‍ ബീച്ച് ഫുട്‌ബോള്‍ ടീമിലാണ് ഉമറുല്‍ മുക്താര്‍ ഇടം നേടിയത്.

ഒരു മാസക്കാലമായി ഗുജറാത്തിലെ പോര്‍ബന്തറില്‍ വച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ നിന്നാണ് തിരഞ്ഞെടുത്തത്, നിലവില്‍ തിരൂര്‍ മയൂര എഫ്‌സി ടീമിനു വേണ്ടി പന്തു തട്ടുന്ന താരം കൂട്ടായി എം എം എം ഹയര്‍ സെക്കഡറി സ്‌കൂളിലെ കായികാധ്യാപകനായ അമീര്‍ അരിക്കോടിന്റെ ശിക്ഷണത്തില്‍ മൗലാന ഫുട്‌ബോള്‍ അക്കാദമിയിലാണ് പരിശീലനം നടത്തിയിരുന്നത്.

ഇന്ത്യന്‍ ക്യാമ്പിലേക്ക് പുറപ്പെടുബോള്‍ മുക്താറിന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റയും മയ്യുര എഫ്‌സി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജലീല്‍ മയൂരയും, നാട്ടുകാരും ചേര്‍ന്ന് യാത്രയപ്പ് നല്‍കിയിരുന്നു .തിരൂര്‍ കൂട്ടായി, കുട്ട്യാലി കടവത്ത് കോയമോന്‍-നസീമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഉമറുല്‍ മുഖ്താര്‍.

Tags:    

Similar News