ജിദ്ദ: തിരൂര്‍ തലക്കടുത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ ചുള്ളിയില്‍ ജിദ്ദയില്‍ നിര്യതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ 5ന് ജിദ്ദ ഇര്‍ഫാന്‍ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തിലെ (അല്‍ ബഷാവരി ഒപ്റ്റിക്കല്‍) ജീവനക്കാരനാണ്. മുപ്പത് വര്‍ഷത്തോളമായി ജിദ്ദയില്‍ പ്രവാസജീവിതം നയിക്കുന്നു.
മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യുന്നതിനുവേണ്ടി നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.