താലിബാന്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് ചൈനയ്ക്കും റഷ്യക്കും പാകിസ്താനും ഇറാനും ക്ഷണം

Update: 2021-09-06 09:41 GMT

ന്യൂഡല്‍ഹി: പഞ്ചശീര്‍ താഴ് വരയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധം ഏതാണ്ട് അവസാനിച്ചതോടെ താലിബന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഏതാനും സമയം മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുദ്ധം അവസാനിച്ചതായും ഇനി സുസ്ഥിരമായ അഫ്ഗാനിസ്താന്‍ കാലമാണെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. 

സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് ചൈനയ്ക്കും റഷ്യക്കും പാകിസ്താനും ഖത്തറിനും ഇറാനും ക്ഷണമുണ്ട്. ഇറാനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ശ്രദ്ധേയമായ നീക്കമായാണ് വിദഗ്ധര്‍ കരുതുന്നത്.

പാക് രഹസ്യാന്വേഷണ വിഭാഗം മേധാവി കഴിഞ്ഞ ദിവസം കാബൂളിലെത്തിയിരുന്നു.

ഖത്തര്‍, തുര്‍ക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളെ വിദഗ്ധര്‍ കാബൂള്‍ വിമാനത്താവളത്തില്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും താലിബാന്‍ അറിയിച്ചു.

പഞ്ചശീറാണ് അഫ്ഗാന്‍ പ്രവിശ്യകളില്‍ അവസാനം തങ്ങളുടെ അധീനതയിലാവുന്നതെന്ന് ഇന്ന് രാവിലെ നടന്ന മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ പഞ്ചശീരിലെ പ്രതിരോധസേന അത് നിഷേധിച്ചു. പഞ്ചശീര്‍ പ്രതിരോധത്തിന്റെ നേതാവ് അഹ്മദ് മസൂദാണ് പ്രസ്താവന പുറപ്പെടുവിച്ചത്. കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം യുഎഇ, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് താലിബാന്‍ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധിനിവേശകര്‍ രാജ്യത്തെ ഒരിക്കലും പുനര്‍നിര്‍മ്മിക്കില്ലെന്നും അത് ജനങ്ങളുടെ ചുമതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന് വിവിധ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും ചൈന രാജ്യത്തിന് ഏറ്റവും പ്രധാനമാണെന്നും ബീജിങിന്റെ പങ്കിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നല്‍കി.  

Tags:    

Similar News