അധികാര പങ്കാളിത്തം ആവശ്യപ്പെട്ട് കാബൂളില്‍ വനിതകള്‍ തെരുവിലിറങ്ങി

കാബൂളിലും പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും ഭാവിയില്‍ താലിബാന്‍ നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് നേരത്തേയും സ്ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു.

Update: 2021-09-04 17:16 GMT

കാബൂള്‍: അധികാര പങ്കാളിത്തവും ജോലി ചെയ്യാനുള്ള അവകാശവും ആവശ്യപ്പെട്ട് ഡസന്‍ കണക്കിന് വനിതകള്‍ ശനിയാഴ്ച തലസ്ഥാനത്തെ തെരുവിലിറങ്ങി. താലിബാനുമായി ചര്‍ച്ച നടത്താനുള്ള അവസരവും പ്രസിഡന്റ് കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ വനിതകള്‍ ആവശ്യപ്പെട്ടു.

അതേസമയം, മാര്‍ച്ച് സാമ്പത്തിക മന്ത്രാലയത്തിന്റെ പ്രവേശന കവാടത്തിന് സമീപം താലിബാന്‍ പോരാളികള്‍ തടഞ്ഞു. താലിബാന്‍ തങ്ങളെ വളഞ്ഞതായും കൊട്ടാര പ്രവേശനത്തിലേക്കുള്ള മാര്‍ച്ച് തുടരുമെന്നും 26കാരിയായ റസിയ ബരാക്‌സായ് പറഞ്ഞു.

സമരക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ കണ്ണീര്‍വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചതായി പറഞ്ഞു.'തങ്ങള്‍ മുഴുവന്‍ സമയവും ശാന്തമായും സമാധാനപരമായും ആണ് സമരം നയിച്ചത്. പക്ഷേ എന്ത് വിലകൊടുത്തും തങ്ങളെ തടയാനാണ് അവര്‍ തുനിഞ്ഞതെന്നും ബരാക്‌സായ് അല്‍ ജസീറയോട് പറഞ്ഞു.

കാബൂളിലും പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലും ഭാവിയില്‍ താലിബാന്‍ നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിത്തം ആവശ്യപ്പെട്ട് നേരത്തേയും സ്ത്രീകള്‍ തെരുവിലിറങ്ങിയിരുന്നു.

Tags:    

Similar News