വണ്ടിപെരിയാറിലെ പീഡനക്കൊല രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കുട്ടിയുടെ പിതാവ്

Update: 2021-07-09 06:10 GMT
വണ്ടിപ്പെരിയാര്‍: വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവല്‍കരിക്കരുതെന്ന് കുട്ടിയുടെ പിതാല്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള ഒരു പരിഗണനയും സംരക്ഷണവും പ്രതി അര്‍ജുന് ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പൊലീസിന്റെ മികവാണെന്നും പിതാവ് പറഞ്ഞു.


സ്വന്തം മകനെ പോലെയാണ് അര്‍ജുനെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ തൃപ്തനാണ്. പ്രതിക്ക് പരമാവിധി ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Tags:    

Similar News