ഫോര്‍ട്ട്‌കൊച്ചിയില്‍ ടൂറിസ്റ്റ് ബോട്ട് ജങ്കാറുമായി കൂട്ടിയിടിച്ചു; ആളപായമില്ല

മഹാരാഷ്ട്രയില്‍ നിന്നുളള 23 അംഗ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

Update: 2020-02-21 13:23 GMT

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കായലില്‍ റോ റോ ജങ്കാറും ടൂറിസ്റ്റ് ബോട്ടും കൂട്ടിയിടിച്ചു. ആളപായമില്ല. സര്‍വീസ് ചാലില്‍ കുറുകെ വന്ന ബോട്ട് റോ റോ ജങ്കാറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ തീരദേശ സേന എത്തി യാത്രക്കാരെ സുരക്ഷിതമായി തീരത്ത് എത്തിച്ചു. ഉച്ചയ്ക്ക് 1.45 ഓടേയാണ് സംഭവം. മഹാരാഷ്ട്രയില്‍ നിന്നുളള 23 അംഗ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടില്‍ 11 പുരുഷന്മാരും 12 സ്്ത്രീകളുമാണ് സഞ്ചാരികളായി ഉണ്ടായിരുന്നത്. ഇതിന് പുറമേ ബോട്ടിലെ ജീവനക്കാരും അടക്കം 29 പേരാണ് അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നത്.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് സര്‍വീസ് നടത്തുന്ന റോ റോ ജങ്കാറുമായാണ് ടൂറിസ്റ്റ് ബോട്ട് കൂട്ടിയിടിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. റോ റോ ജങ്കാറിന്റെ സര്‍വീസ് ചാലില്‍ കുറുകെ വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ജങ്കാറിനും ബോട്ടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കുകളില്ല. ഉടന്‍ തന്നെ തീരദേശ സേന എത്തി യാത്രക്കാരെ സുരക്ഷിതമായി തീരത്ത് എത്തിച്ചു.

Tags:    

Similar News