ഫോര്‍ട് കൊച്ചിയില്‍ യുവാവിനെ കടലില്‍ കാണാതായി

റെനീഷ്(22)നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ കമലാക്കടവ് വാസ്‌കോ സ്‌ക്വയറിനു സമീപം കാണാതായത്.പോലിസും സ്‌കൂബാ ഡൈവേഴ്‌സ് സംഘവും തിരച്ചില്‍ നടത്തുകയാണ്

Update: 2019-07-20 04:58 GMT

കൊച്ചി: കാലവര്‍ഷം ശക്തമായി തുടരുന്നതിനിടയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കടലില്‍ കാണാതായി.റെനീഷ്(22)നെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ കമലാക്കടവ് വാസ്‌കോ സ്‌ക്വയറിനു സമീപം കാണാതായത്. വിദേശികള്‍ അടക്കമുള്ള അഞ്ചംഗ സംഘമാണ് ഇവിടെയെത്തിയത്.ഇതില്‍ മൂന്നു പേര്‍ വിദേശികളാണ്.കാണാതായ റെനീഷിനു വേണ്ടി അഗ്നിശമന സേനയും പോലിസും സ്‌കൂബാ ഡൈവേഴ്‌സ് സംഘവും തിരച്ചില്‍ നടത്തുകയാണ്. 

Tags:    

Similar News