'ടൂറിസ്റ്റ് പ്രധാനമന്ത്രി'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രിയങ്കാഗാന്ധി

Update: 2021-12-12 12:58 GMT
ടൂറിസ്റ്റ് പ്രധാനമന്ത്രി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രിയങ്കാഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടൂറിസ്റ്റ് പ്രധാനമന്ത്രിയെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് ചെയ്യുന്നതെന്നും പ്രിയങ്ക ചോദിച്ചു.

നമ്മുടെ സന്ദര്‍ശകപ്രിയനായ പ്രധാനമന്ത്രി ലോകം മുഴുവന്‍ ചുറ്റിയടിക്കുന്നു. പക്ഷേ, പത്ത് കിലോമീറ്റര്‍ അകലെ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കടുത്തേക്ക് പോകാന്‍ തയ്യാറാവുന്നില്ല. അതാണ് നമ്മുടെ സര്‍ക്കാരിന്റെ സ്ഥിതി- പ്രിയങ്കാ ഗാന്ധി ജയ്പൂരില്‍ വിളിച്ചുചേര്‍ത്ത ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

പ്രധാനമന്ത്രി തിരഞ്ഞെടുത്ത ചില വ്യവസായികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസ് 70 വര്‍ഷം കൊണ്ടുണ്ടാക്കിയ എല്ലാം വിറ്റുതുലച്ചുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

'സര്‍ക്കാരിനെ ഉത്തരവാദിത്തമുള്ളവരാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, എന്തുകൊണ്ടാണ് ഇത്രയധികം വിലക്കയറ്റം ഉണ്ടാകുന്നത് എന്ന് ചോദിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'- പ്രിയങ്ക ചോദിച്ചു.

കര്‍ഷകര്‍ക്ക് വളവും മറ്റ് വസ്തുക്കളും നല്‍കാതെ യോഗി ആദിത്യനാഥ് ഭരണകൂടം യുപിയില്‍ പരസ്യത്തിനായി കോടികള്‍ ചെലവഴിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Tags:    

Similar News