നാളെ മുതല്‍ മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങും; തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ക്രമീകരണങ്ങളായി

പുലര്‍ച്ചയോട് കൂടി ട്രെയിനുകള്‍ എത്തിച്ചേരുമെന്നാണ് വിവരം.

Update: 2020-05-31 13:28 GMT

മലപ്പുറം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. തിങ്കളാഴ്ച

പുലര്‍ച്ചയോട് കൂടി ട്രെയിനുകള്‍ എത്തിച്ചേരുമെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തിച്ചേരുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ക്വാറന്‍ൈന്‍, വാഹനഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ ഏകോകിപ്പിക്കുന്നതിനും ജില്ലാതലത്തില്‍ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ റൂമിലും കൊവിഡ് 19 ജാഗ്രത പോര്‍ട്ടലിലും യഥാസമയം അപ് ലോഡ് ചെയ്യും. ഇതിനായി മൂന്ന് പേരടങ്ങുന്ന മൂന്ന് ടീമുകളെ നിയമിച്ചിട്ടുണ്ട്. സ്റ്റേഷനില്‍ പരിശോധനക്ക് ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുകയും ൃതെര്‍മല്‍ സ്‌കാനറും മറ്റ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പരിശോധനയില്‍ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ അവരെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലന്‍സ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

റെയില്‍വേ പ്ലാറ്റ് ഫോമിനകത്ത് ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ സംസ്ഥാന പോലിസ് റെയില്‍വേ പോലിസുമയി ചേര്‍ന്ന് നിര്‍വഹിക്കും. യാത്രക്കാര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലിസ് ഉറപ്പുവരുത്തും. റെയില്‍വേ സ്റ്റേഷനിലെ ഉച്ചഭാഷിണിയിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറും. കൊവിഡ് 19നുമായി ബന്ധപ്പെട്ട് പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകളും നിര്‍ദേശങ്ങളും യാത്രകാര്‍ക്ക് ഇടവിട്ട് ഉച്ചഭാഷിണിയിലൂടെ നല്‍കും. സ്റ്റേഷനില്‍ ആവശ്യമായ വീല്‍ച്ചെയറുകളും ഉറപ്പ് വരുത്തും. ട്രെയിന്‍ യാത്രകാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. അതിനായി മോട്ടോര്‍ വാഹനവകുപ്പിനെ ചുമതലപ്പെടുത്തി. സ്റ്റേഷനല്‍ പ്രീപെയ്ഡ് ടാക്സി സൗകര്യവും ഏര്‍പ്പെടുത്തും. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയിട്ടുള്ള മുഴുവന്‍ ക്രമീകരണങ്ങളുടെയും ഏകോപന ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂനല്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ എം.എസ് സുരേഷ്‌കുമാറിനെ സ്റ്റേഷന്‍ തല നോഡല്‍ ഓഫീസറായും ലാന്‍ഡ് അക്വസിഷന്‍(ജനറല്‍ ) സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.കെ ബിനിയെ സ്റ്റേഷന്‍ തല അസിസ്റ്റന്റ് നോഡല്‍ ഓഫീസറായും നിയമിച്ചിട്ടുണ്ട്. 

Tags:    

Similar News