തൂത്തുക്കുടി: ട്രാന്‍സ്‌ജെന്റര്‍ ക്ഷേത്ര പൂജാരിയെ തലയറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.തൂത്തുക്കുടിയിലെ മാണികാപുരം മാരിയമ്മന്‍ ക്ഷേത്രത്തിലെ പുജാരിയായ രാജാത്തി(38)യാണ് കൊല്ലപ്പെട്ടത്. പ്രഥമികാന്വേഷണത്തില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തല്‍. വെള്ളിയാഴ്ച്ചയാണ് സംഭവം. ക്ഷേത്രത്തിന് സമീപമുള്ള പലചരക്കുകടക്കാരന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. മറ്റൊരു ട്രാന്‍സ്‌ജെന്ററുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി രാജാത്തിയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.