അജ്മാനില്‍ ഫുഡ് എടിഎം സ്ഥാപകയ്ക്ക് പ്രവാസി ഫോറത്തിന്റെ ആദരം

Update: 2021-11-03 05:19 GMT
അജ്മാനില്‍ ഫുഡ് എടിഎം സ്ഥാപകയ്ക്ക് പ്രവാസി ഫോറത്തിന്റെ ആദരം

അജ്മാന്‍: അന്നം തേടി വന്ന സാധാരണ തൊഴിലാളികള്‍ക്ക് സഹായഹസ്തമായി മാറിക്കൊണ്ടിരിക്കുന്ന ഫുഡ് എടിഎം സ്ഥാപക ആയിഷ ഖാനെ കേരള പ്രവാസി ഫോറം അജ്മാന്‍ ഘടകം മൊമെന്റോ നല്‍കി ആദരിച്ചു. സാധാരണ തൊഴിലാളികള്‍ക്ക് അവരുടെ ചെറിയ വേതനത്തില്‍ ചെലവുകള്‍ നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ അവര്‍ക്ക് തണലായി അയിഷാഖാന്‍ തുടങ്ങിവച്ച പ്രസ്ഥാനമാണ് ഫുഡ് എടിഎം.

നിലവില്‍ യുഎയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാല്‍ യുഎഇയിലെ കുറഞ്ഞ വേതനക്കാരായ മുഴുവന്‍ തൊഴിലാഴികള്‍ക്കും ഭക്ഷണമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ആയിഷ ഖാന്‍ പറഞ്ഞു.

യുഎഇയിലെ പ്രവാസികളുടെ താങ്ങും തണലുമായ കേരള പ്രവാസി ഫോറവുമായി സഹകരിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി.

ചടങ്ങില്‍ ഫൈസല്‍ കല്ലമ്പലം മൊമെന്റോ നല്‍കി, ഫൈസല്‍ തൊട്ടാപ്പില്‍, സഫീര്‍ കല്ലമ്പലം, അബൂബക്കര്‍ വടകര, നൗഫല്‍ മലപ്പുറം എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി.

Tags:    

Similar News