ത്രിപുര: സംഘപരിവാര്‍ വംശഹത്യക്കെതിരേ പ്രതിഷേധ വലയം തീര്‍ക്കും- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

ഭരണകൂടം ഫാഷിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് നടത്തുന്ന കലാപങ്ങളില്‍ സ്ത്രീകളും കുട്ടികളുമാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ പൊതു സമൂഹം രംഗത്തിറങ്ങണമെന്നും റംഷീന ജലീല്‍ ആവശ്യപ്പെട്ടു .

Update: 2021-11-01 13:37 GMT
ത്രിപുര: സംഘപരിവാര്‍ വംശഹത്യക്കെതിരേ പ്രതിഷേധ വലയം തീര്‍ക്കും- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

കോഴിക്കോട്: ത്രിപുരയില്‍ ഭരണകൂട പിന്തുണയോടെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരേ മണ്ഡലം തലത്തില്‍ വനിതാ പ്രതിഷേധ വലയം തീര്‍ക്കുമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റംഷീന ജലീല്‍.

ഭരണകൂടം ഫാഷിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് നടത്തുന്ന കലാപങ്ങളില്‍ സ്ത്രീകളും കുട്ടികളുമാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ പൊതു സമൂഹം രംഗത്തിറങ്ങണമെന്നും റംഷീന ജലീല്‍ ആവശ്യപ്പെട്ടു .

കോഴിക്കോട് നടക്കുന്ന പരിപാടി സംസ്ഥാന സമിതി അംഗം ലസിത ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര, നാദാപുരം, കുന്ദമംഗലം, കൊടുവള്ളി, വടകര തുടങ്ങി വിവിധ പ്രദേശങ്ങളില്‍ പരിപാടി സംഘടിപ്പിക്കും.

Tags:    

Similar News