ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവുവിന്റെ ദേശീയപാര്‍ട്ടി പ്രഖ്യാപനം ഇന്ന്: മുഹൂര്‍ത്തം 1.19 പിഎം!

Update: 2022-10-05 05:10 GMT

ന്യൂഡല്‍ഹി: മാസങ്ങളുടെ തയ്യാറെടുപ്പിനു ശേഷം തെലങ്കാന രാഷ്ട്രസമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു ദേശീയപാര്‍ട്ടിക്ക് രൂപം നല്‍കുന്നു. 2024 ദേശീയ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പാര്‍ട്ടി രൂപീകരണത്തിന്റെ പ്രഖ്യാനം ഇന്ന് ഉച്ചക്ക് നടക്കും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും എടുത്തതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ട്ടി പ്രഖ്യാനപത്തിന്റെ മുഹൂര്‍ത്തമായി നിശ്ചയിച്ചിരിക്കുന്നത് ഉച്ചക്ക് 1.19 ആണ്. പാര്‍ട്ടി പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭാരതീയ രാഷ്ട്രസമിതി എന്നാവാനാണ് സാധ്യതയെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഞായറാഴ്ച കെസിആര്‍ എന്നറിയപ്പെടുന്ന ചന്ദ്രശേഖര റാവു കാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. കൂടാതെ 33 ജില്ലാ പ്രസിഡന്റുമാരെയും യോഗത്തിലേക്ക് വിളിച്ചിരുന്നു. പുതിയ പാര്‍ട്ടി പരിപാടിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

2018മുതല്‍ കെസിആറിന് ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്ന താല്‍പര്യം പല രീതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നിരവധി ബിജെപി ഇതര പാര്‍ട്ടികളുമായി പലവട്ടം ചര്‍ച്ചയും നടത്തി.

തന്റെ പേരിലുള്ള എയര്‍ക്രാഫ്റ്റ് അഴിമതിക്കേസ് മാച്ച് കളയാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ട്ടി രൂപീകരണമെന്ന് തെലങ്കാനയിലെ ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ എന്‍ വി സുഭാഷ് പറഞ്ഞു.

Tags:    

Similar News