സിപിഐക്കും തൃണമൂലിനും എന്‍സിപിക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടം; എഎപി ദേശീയ പാര്‍ട്ടി
ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരത്തിലുണ്ട്.
ഡല്‍ഹി: ഇന്ത്യയില്‍ സിപിഐ ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എന്‍സിപി, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം നേടിയയെടുത്തു. നിലവില്‍, ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരത്തിലുണ്ട്.
സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഇനി മുതല്‍ പ്രാദേശിക പാര്‍ട്ടികളുടെ ഗണത്തിലായിരിക്കും ഉള്‍പ്പെടുക. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടിയെന്ന് സ്ഥാനം ലഭിക്കുവാന്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന സ്ഥാനമോ അല്ലെങ്കില്‍ ലോക്സഭയില്‍ 2% സീറ്റുകള്‍ ലഭിക്കുന്ന അംഗീകൃത സംസ്ഥാന പാര്‍ട്ടിയോ ആയിരിക്കണം എന്നാണ് വ്യവസ്ഥ. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരമില്ലാത്ത സംസ്ഥനങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുവായ ചിഹ്നം ലഭിക്കില്ല.ഇന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത് പ്രകാരം കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, ബഹുജന്‍ സമാജ് പാര്‍ട്ടി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി), ആം ആദ്മി പാര്‍ട്ടി എന്നിവരാണ് ഇന്ത്യയിലെ ദേശീയ പാര്‍ട്ടികള്‍.