കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍ കൊല്ലപ്പെട്ടു; രണ്ട് ആഴ്ചയ്ക്കിടെ നാലാമത്തെ ആക്രമണം

ട്രക്കില്‍ ആപ്പിള്‍ കയറ്റുന്നതിനിടയിലായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് താഴ്‌വരയില്‍നിന്നും ആപ്പിള്‍ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവര്‍ക്കുമാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

Update: 2019-10-28 19:21 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സായുധ സംഘം ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊന്നു. ട്രക്കില്‍ ആപ്പിള്‍ കയറ്റുന്നതിനിടയിലായിരുന്നു ആക്രമണം. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് താഴ്‌വരയില്‍നിന്നും ആപ്പിള്‍ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവര്‍ക്കുമാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

ജമ്മു സ്വദേശിയായ നാരായണ്‍ ദത്താണ് കൊല്ലപ്പെട്ടത്. നേരത്തെ ഷോപ്പിയാനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ ബാരാമുള്ളയിലെ സോപോര്‍ മേഖലയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റിരുന്നു. ബസ് കാത്തുനില്‍ക്കുകയായിരുന്നു ജനങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

യൂറോപ്യന്‍ യൂനിയനിലെ 28 അംഗ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിക്കാനെത്തുന്നതിന് മുമ്പാണ് ആക്രമണം ഉണ്ടായത്. യൂറോപ്യന്‍ യൂനിയന്‍ സംഘത്തെക്കുറിച്ച് ഏറെ ദുരൂഹതകളും ഉയരുന്നുണ്ട്.

Tags:    

Similar News