സ്‌കൂളുകള്‍ പുനഃരാരംഭിക്കല്‍: യുഎസ് സെനറ്റ് കമ്മിറ്റിയ്ക്കു മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ട്രംപ് ഭരണകൂടത്തിന്റെ വിലക്ക്

Update: 2020-07-18 02:04 GMT

വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യുഎസ് ഹൗസ് എഡ്യൂക്കേഷന്‍ ആന്റ് ലേബര്‍ കമ്മിറ്റിക്കു മുന്നില്‍ തെളിവുനല്‍കുന്നതില്‍നിന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍(സിഡിസി) ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡിനെ ട്രംപ് ഭരണകൂടം വിലക്കി. സ്പുട്‌നിക്കിനെ ഉദ്ധരിച്ചുകൊണ്ട് വിവിധ വാര്‍ത്താചാനലുകളാണ് ഇക്കാര്യം പുറത്തുവിട്ടത്.

വിദഗ്ധരായ സിഡിസി അധികൃതരെ കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ അനുവദിക്കാതിരുന്ന ഫെഡറല്‍ സര്‍ക്കാര്‍ നടപടിയെ കമ്മിറ്റി ചെയര്‍മാന്‍ റോബര്‍ട്ട് സ്‌കോട്ട് വിമര്‍ശിച്ചു. ഇത്തരം കമ്മിറ്റി അംഗങ്ങളുടെ വൈദഗ്ധ്യവും കഴിവും ഉപയോഗിക്കേണ്ട സന്ദര്‍ഭമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് സാഹചര്യത്തിലും എത്രയും പെട്ടെന്ന് സ്‌കൂളുകള്‍ തുറക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അഭിപ്രായം. സിഡിസി അതുസംബന്ധിച്ച് ഒരു ഗൈഡ് ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ കഴിയാത്തവിധം കടുപ്പമേറിയതാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. സിഡിസി ഗൈഡ് ലൈനിനെതിരേ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും രംഗത്തുവന്നു.

അതേസമയം സിഡിസി തങ്ങള്‍ കൊണ്ടുവന്ന മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ തയ്യാറല്ല. 

Tags:    

Similar News