സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി' പ്രഖ്യാപിച്ചത്

Update: 2024-11-13 05:10 GMT

വാഷിങ്ടണ്‍: പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജന്‍സിയായ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി' പ്രഖ്യാപിച്ചത്. 'സേവ് അമേരിക്ക പ്രസ്ഥാനത്തിന്റെ ഭാഗമായി ഈ രണ്ട് അമേരിക്കക്കാര്‍ ഒരുമിച്ച് അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കാനും പാഴ് ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കാനും എന്റെ ഭരണകൂടത്തിന് വഴിയൊരുക്കും' ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണ വേളയില്‍, യുഎസ് ഫെഡറല്‍ ബജറ്റില്‍ നിന്ന് കുറഞ്ഞത് 2 ട്രില്യണ്‍ ഡോളറെങ്കിലും വെട്ടിക്കുറയ്ക്കാന്‍ കഴിയുമെന്ന് എലോണ്‍ മസ്‌ക് പ്രവചിച്ചിരുന്നു. വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് ഈ നിക്കമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News