തുര്‍ക്കിയിലെ കല്‍ക്കരി ഖനിയില്‍ പൊട്ടിത്തെറി: 41 മരണം; കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം 110
അങ്കാറ: തുര്‍ക്കിയിലെ ബാര്‍ടിന്‍ പ്രവിശ്യയിലെ കര്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ മരച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 110 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. ഭൂനിരപ്പില്‍നിന്ന് 300 മീറ്റര്‍ താഴെയാണ് സ്‌ഫോടനം നടന്നതെന്നും 110 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് സ്‌ഫോടനം നടന്നത്. അംസാര നഗരത്തിലാണ് കല്‍ക്കരി ഖനിയുളളത്.
സ്‌ഫോടനം നടന്നതിനുശേഷം 58 പേര്‍ സ്വപ്രയത്‌നത്താല്‍ പുറത്തെത്തി. 11 പേര്‍ക്ക് പരിക്കുണ്ട്. അവരെ ആശുപത്രിയിലാക്കി. ഒരു കുട്ടി ഖനിക്കുള്ളിലുണ്ട്. പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ല.
വൈകീട്ട് 6.15ഓടെയാണ് സ്‌ഫോടനം നടന്നത്.
ഖനിയില്‍ രൂപംകൊണ്ട ഏതെങ്കിലും വാതകമായിരിക്കും തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനമെന്ന് ഊര്‍ജമന്ത്രി ഫാത്തിഹ് ഡോണ്‍മെസ് പറഞ്ഞു.
ദുരന്തനിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും.
2014ലും തുര്‍ക്കിയില്‍ സമാനമായ സ്‌ഫോടനം നടന്നു. അത്ത് 301 പേര്‍ മരിച്ചു. സോമ നഗരത്തിലായിരുന്നു അന്നത്തെ സംഭവം.