ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുമരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
ചൂരക്കോട് സ്വദേശി ഷാജി (52), ചെറുകോട് സ്വദേശി രാജഗോപാലന്‍ (63) എന്നിവരാണ് മരിച്ചത്.
പാലക്കാട്: പട്ടാമ്പി ചെര്‍പ്പുളശ്ശേരി റോഡില്‍ കുരുമ്പുള്ളി ഇറക്കത്തില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷാ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചൂരക്കോട് സ്വദേശി ഷാജി (52), ചെറുകോട് സ്വദേശി രാജഗോപാലന്‍ (63) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറായ പട്ടാമ്പി കീഴായൂര്‍ ചൂരക്കോട് പഞ്ചാരത്ത് പടി റഷീദിന് സാരമായി പരിക്കേറ്റു. പട്ടാമ്പി-ചെര്‍പ്പുളശ്ശേരി റൂട്ടിലോടുന്ന ഉദയം ബസ്സും ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്.