റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ട്രെയിന്‍തട്ടി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
ഛണ്ഡിഗഢ്: റെയില്‍വേ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം നടന്നത്. ഐഎല്‍ടിഇഎസ് വിദ്യാര്‍ഥികളായ ലലോദ ഗ്രാമവാസികളായ രാകേഷ്, ഗരിമ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ടോഹാന മേഖലയില്‍ വച്ച് റെയില്‍പാളത്തിന് സമീപം ബൈക്ക് നിര്‍ത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് അപകടം നടന്നത്.
ട്രാക്കില്‍ നിന്ന് ഇവരെ കണ്ട ലോക്കോ പൈലറ്റ് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയെങ്കിലും ഇരുവരും സെല്‍ഫിയെടുക്കുന്നത് തുടര്‍ന്നു. കുതിച്ചെത്തിയ ട്രെയിന്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും ഐഇഎല്‍ടിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. തൊഹാനയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.