രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്; അപ്പീല്‍ നല്‍കാനൊരുങ്ങി പിജെ ജോസഫ്
ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് പറഞ്ഞു.
കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയായി രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് പറഞ്ഞു. കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷനിലെ മൂന്നു അംഗങ്ങളില്‍ ഒരാള്‍ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചത്. കെഎം മാണിയുടെ മരണത്തിന് പിന്നാലെയാണ് ചിഹ്നം സംബന്ധിച്ച തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമായത്. പാലാ ഉപതിരഞ്ഞടുപ്പില്‍ രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് കെ മാണി വിഭാഗം മത്സരിച്ചത്. മത്സരത്തില്‍ കേരളാ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തിരുന്നു.