കൊവിഡ്: മലപ്പുറത്ത് രണ്ട് മരണങ്ങള്‍ കൂടി
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നവരാണ് മരിച്ചത്.
മലപ്പുറം: ജില്ലയില്‍ കൊവിഡ് ചികില്‍സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. അരിമ്പ്ര സ്വദേശിനി ഫാത്തിമ (70), പാലക്കാട് തച്ചന്‍പാറ സ്വദേശി ബാബു വര്‍ഗ്ഗീസ് (66) എന്നിവരാണ് മരിച്ചത്. ഇരുവരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, എന്നിവ അലട്ടിയിരുന്ന ഫാത്തിമയെ ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് പതിനാറിനാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്. ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച ശേഷം കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. ഓഗസ്റ്റ് 23ന് രോഗിയുടെ ആരോഗ്യ നില വഷളായി.
എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കിയെങ്കിലും 23ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പാലക്കാട് തച്ചന്‍പാറ സ്വദേശിയായ ബാബു വര്‍ഗ്ഗീസിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പ്രമേഹം, രക്തസമ്മര്‍ദം, കിഡ്നി സംബന്ധമായ അസുഖങ്ങള്‍ എന്നിവ അലട്ടിയിരുന്ന രോഗിയെ കോവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ച് പ്രൊട്ടോക്കേള്‍ പ്രകാരം ചികിത്സ നല്‍കി. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ പരിശോധനയില്‍ പെര്‍ഫൊറേഷന്‍ പെരിറ്റോണൈറ്റിസ് കണ്ടെത്തിയതിനാല്‍ 22ന് രാത്രി അടിയന്തരമായി ലാപറോട്ടമി സര്‍ജറി ചെയ്ത് രോഗിക്ക് മെക്കാനിക്കല്‍ വെന്റിലേഷന്‍ സപ്പോര്‍ട്ട് നല്‍കി. രോഗിയുടെ ആരോഗ്യ നില വഷളായതോടെ
എസിഎല്‍എസ് പ്രകാരം ചികിത്സ നല്‍കി. 23ന് രാത്രി മരുന്നുകളോട് പ്രതികരിക്കാതെ രോഗി മരണത്തിന് കീഴടങ്ങി.