
മലപ്പുറം: ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വീട്ടിലെ ജോക്കോരിയായ അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്.
വീടിൻ്റെ ഉടമകൾ നിലവിൽ വിദേശത്താണ്. സെക്യൂരിറ്റി ജീവനക്കാരാണ് വീട് നോക്കുന്നത്. രാവിലെ ആമകൾക്ക് തീറ്റ കൊടുക്കാൻ ടാങ്ക് തുറന്നപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പോലിസ് അന്വേഷണം തുടങ്ങി