ഗുവാഹത്തി: ഏതാനും ദിവസം മുമ്പ് പ്രളയം നാശം വിതച്ച അസമില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു. എങ്കിലും കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ കാംരൂപ് ജില്ലയിലും രണ്ടാമത്തെയാള്‍ മോറഗോണ്‍ ജില്ലയിലുമാണ്. ഒരാഴ്ചക്കിടയില്‍ പ്രളയത്തില്‍ 7 പേര്‍ മരിച്ചിട്ടുണ്ട്. അതേസമയം ഇതില്‍ രണ്ട് പേരുടെ മരണം പ്രളയക്കെടുതിയില്‍ പെട്ടല്ലെന്നും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 1.55 പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുള്ളത്. നേരത്തെ സ്ഥിതി ഇതിനേക്കാള്‍ രൂക്ഷമായിരുന്നു.
അസമിലെ നല്‍ബാരി ജില്ലയാണ് ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി അനുഭവിക്കുന്നത്. ജില്ലയിലെ പ്രളയബാധിതരുടെ ആകെ എണ്ണം 1.11 ലക്ഷമായിരുന്നു. ജില്ലാ അധികാരികള്‍ 105 റിലീഫ് ക്യാമ്പുകള്‍ സ്ഥാപിച്ചു. ക്യാമ്പുകളില്‍ 4,169 പേരുണ്ട്.