അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍
എറണാകുളം: വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പ്പെട്ട 14 പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഇന്നലെ തായ്ലന്റില്‍ നിന്നും വന്നിറങ്ങിയ രണ്ടുപേരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പക്ഷികളെ വനംവകുപ്പിനെ ഏല്‍പ്പിച്ചു. വിദേശ പക്ഷികളായതിനാല്‍ ഇവയെ ചികിത്സിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കും
ഇവര്‍ ആര്‍ക്ക് നല്‍കാനാണ് പക്ഷികളെ കൊണ്ടു വന്നതെന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും പിന്നില്‍ ആരൊക്കെയുണ്ടെന്ന് അന്വേഷിച്ച് വരികയാണെന്നും പോലിസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.